ദുബായ് : കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ദുബായ് ഇൻകാസ് കമ്മിറ്റി ആഹ്ലാദം പ്രകടിപ്പിച്ചു.

കർമരംഗത്ത് പാർട്ടിക്ക് ഊർജസ്വലത നൽകാനും സംഘടനയ്ക്ക്‌ പഴയ പ്രതാപം വീണ്ടെടുക്കാനും സുധാകരന്റെ സ്ഥാനലബ്ധിയിലൂടെ കഴിയുമെന്ന് ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട്, ജനറൽ സെക്രട്ടറി ബി.എ. നാസർ എന്നിവർ അഭിപ്രായപ്പെട്ടു. കരുത്തുറ്റ നാഥനെയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നതെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു.