കൊച്ചി : ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി.) കമ്പനിയായ ‘പെട്രോനെറ്റ് എൽ.എൻ.ജി.’ 2020-21 സാമ്പത്തിക വർഷം 2,949 കോടി രൂപയുടെ അറ്റാദായം നേടി.

മുൻ വർഷത്തെ 2,698 കോടിയെ അപേക്ഷിച്ച് ഒമ്പതു ശതമാനം വളർച്ച. 2021 ജനുവരി-മാർച്ച് പാദത്തിൽ അറ്റാദായം 623 കോടി രൂപയായി ഉയർന്നു.

മികച്ച പ്രവർത്തന ഫലത്തെ തുടർന്ന് ഓഹരിയുടമകൾക്ക് ഓഹരിയൊന്നിന് 35 ശതമാനം നിരക്കിൽ ലാഭവീതം പ്രഖ്യാപിച്ചു.

എൽ.എൻ.ജി. ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് കൊച്ചിയിലും ഗുജറാത്തിലെ ദഹേജിലും പ്രകൃതിവാതക ടെർമിനലുണ്ട്.

ഗെയിൽ, ഒ.എൻ.ജി.സി., ഐ.ഒ.സി., ബി.പി.സി.എൽ. എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കമ്പനിയിൽ 12.5 ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ട്.