ഉമ്മുൽഖുവൈൻ : ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ വെള്ളിയാഴ്ച കോൺസുലാർ സേവനം ഉണ്ടായിരിക്കും. വൈകീട്ട് രണ്ടുമുതൽ നാലുവരെയായിരിക്കും സേവനം ലഭ്യമാവുക.

ആവശ്യമുള്ളവർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജനറൽ സെക്രട്ടറി മുഹമ്മദ് മൊഹിദീൻ അറിയിച്ചു. വിവരങ്ങൾക്ക് - 050 5761505.

അനുശോചിച്ചു

അൽഐൻ : എസ്.വൈ.എസ്. കാട്ടുമുറാക്കൽ യുണിറ്റ് ജനറൽ സെക്രട്ടറി റജീബ് കമാൽ മുഹമ്മദിന്റെ നിര്യാണത്തിൽ മർകസ് അലംനി യു.എ.ഇ. ചാപ്റ്റർ അനുശോചിച്ചു.

അൽ ഐനിൽ അഡ്‌നോക്ക് പെട്രോൾ പമ്പിൽ 10 വർഷത്തോളം റജീബ് ജോലി ചെയ്തിരുന്നു. പ്രവാസം അവസാനിപ്പിച്ച ശേഷം ചിറിയൻകീഴിൽ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു. മർഹൂം കമാൽ ഹാജിയുടെയും(റാഹത്ത്) സുബൈറ ബീവിയുടെയും മകനാണ്. ഭാര്യ : റോഷിദ. മക്കൾ: ഹിബ. റാഷിദ്, ഹാനിയ.