മുംബൈ : പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ ചെയർമാനായി എം.ആർ. കുമാർ 2022 മാർച്ച് 13 വരെ തുടരും. 2021 ജൂൺ 30-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യസമിതി ഒമ്പതുമാസത്തേക്കുകൂടി അദ്ദേഹത്തിന്റെ കാലാവധി നീട്ടിനൽകിയിരിക്കുന്നത്. എൽ.ഐ.സി.യുടെ ഐ.പി.ഒ.യ്ക്കു മുന്നോടിയായി മൂല്യനിർണയനടപടികൾ പുരോഗമിക്കവേയാണ് തീരുമാനം.