മുംബൈ : റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മഹേഷ് ജെയിനിന്റെ കാലാവധി രണ്ടുവർഷത്തേക്കുകൂടി നീട്ടിനൽകി. മൂന്നുവർഷ കാലാവധി ജൂൺ 21-ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ സമിതിയുടെ തീരുമാനം.