ദുബായ് : മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൗരോർജ പാർക്കിൽ ദുബായ് ജല വൈദ്യുത വകുപ്പ് (ദേവ) നടപ്പാക്കിവരുന്ന വാട്ടർ പമ്പിങ് പദ്ധതിയുടെ 92 ശതമാനം പൂർത്തിയായി. 2.31 കോടി ദിർഹത്തിന്റെ പദ്ധതിയാണിത്.

സൗരോർജ പാർക്ക് പദ്ധതി രണ്ടുഘട്ടങ്ങളായാണ് നടക്കുന്നത്. ആദ്യഘട്ട പദ്ധതിയിലേക്ക് മാത്രം പ്രതിദിനം 45 ലക്ഷം ഗ്യാലൻ വെള്ളം ആവശ്യമാണ്. രണ്ടാം ഘട്ടത്തിലേക്ക് 30 ലക്ഷം ഗ്യാലൻ വെള്ളവും വേണം. ഇത് ലഭ്യമാക്കുകയാണ് ദേവ വാട്ടർ പമ്പിങ് പദ്ധതിയിലൂടെ.

ലോകോത്തര നിലവാരത്തിലും കൃത്യതയിലുമാണ് ദേവ വെള്ളം വിതരണം ചെയ്യുന്നതെന്ന് സി.ഇ.ഒയും എം.ഡിയുമായ സായിദ് മുഹമ്മദ് അൽ തായർ പറഞ്ഞു.