അജ്മാൻ : തുംബെ ഹോസ്പിറ്റൽ 175 രാജ്യങ്ങളിൽ നിന്നുള്ള 40 ലക്ഷം പേർക്ക് സേവനം നൽകിയതായി സ്ഥാപന പ്രസിഡന്റ് ഡോ. തുംബെ മൊയ്ദീൻ പറഞ്ഞു. ഹെൽത്ത് കെയർ പ്രൊഫഷണൽ രംഗത്തെ പ്രധാന നേട്ടമാണിത്. ഒപ്പം നിന്നവർക്കും സർക്കാരിനും അജ്മാൻ ഭരണാധികാരികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 2002 ഒക്ടോബർ 17 -നാണ് ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യുന്നത്. മേഖലയിലെ ആദ്യത്തെ സ്വകാര്യ അക്കാദമിക് ആരോഗ്യ സംവിധാനമായ ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി അക്കാദമിക് ഹെൽത്ത് സംവിധാനത്തിന്റെ ഭാഗമാണിത്.