ദുബായ് : കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ യു.എ.ഇ. പൗരന്മാർക്ക് പ്രഖ്യാപിച്ച യാത്രാനിയന്ത്രണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാവും.

നിലവിൽ വാക്സിൻ സ്വീകരിക്കാത്ത പൗരന്മാർക്കാണ് യു.എ.ഇ. വിദേശയാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണമായും വാക്സിൻ സ്വീകരിച്ചവർ കരുതൽ ഡോസും എടുക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു.

മെഡിക്കൽ കാരണങ്ങൾ, മാനുഷിക പരിഗണന അർഹിക്കുന്നവർ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് വാക്സിൻ എടുക്കുന്നതിൽ ഇളവുണ്ട്. കേവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അധികൃതർ അറിയിച്ചു.