ദുബായ് : ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് മുകളിൽ കയറി ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ റൈഡർ സാം സൻഡർലൻഡ്. ഏകദേശം ഏഴുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടത്. ദുബായ് ടൂറിസവും റെഡ് ബുള്ളും ചേർന്ന് നിർമിച്ച വീഡിയോയിൽ ബുർജ് ഖലീഫയുടെ മുകളിൽനിൽക്കുന്ന സാമിനെ കാണാം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീഡിയോ പുറത്തുവിട്ടത്.

163 നിലകളുള്ള ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ ഉയരമാണുള്ളത്. ബുർജിന് മുകളിൽ കയറുന്നതിനുമുമ്പ് ഹത്ത മലനിരകൾക്കിടയിലൂടെയും അൽ ഖുദ്ര തടാകം, സൂഖ് മദിനത്ത് ജുമൈര, ലാ മെർ, ദുബായ് മാൾ അക്വേറിയം എന്നിവിടങ്ങളിലും ഇദ്ദേഹം ബൈക്ക് ഓടിക്കുന്ന ദൃശ്യവും പുറത്തുവന്നിരുന്നു.

ഇതിനുമുമ്പ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഹോളിവുഡ് താരങ്ങളായ വിൽ സ്മിത്ത്, ടോം ക്രൂയിസ് തുടങ്ങിയവരും ബുർജിന് മുകളിൽ കയറിയിട്ടുണ്ട്.