ദുബായ് : കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഡോ. ജോർജ് ഓണക്കൂറിന് കെ.എം.സി.സി. സർഗധാര സ്വീകരണംനൽകി. മനുഷ്യനന്മയ്ക്കും സാഹോദര്യത്തിനുംവേണ്ടി സാഹിത്യകാരന്മാരും കലാകാരന്മാരും തങ്ങളുടെ കടമ നിർവഹിക്കണമെന്ന് ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു.

അൽബറാഹ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷതവഹിച്ചു. ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനംചെയ്തു. ജന. സെക്രട്ടറി മുസ്തഫ തിരൂർ ഉപഹാരസമർപ്പണം നടത്തി.

കെ.എം അബ്ബാസ്, ജലീൽ പട്ടാമ്പി, ടി. ജമാലുദ്ദീൻ, എം.സി.എ. നാസർ, കെ.എം.സി.സി. സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടിയിൽ, അഡ്വ. സാജിത് അബൂബക്കർ, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, മുസ്തഫ വേങ്ങര, ഫാറൂഖ് പട്ടിക്കര, ആർ. ഷുക്കൂർ, നിസാമുദ്ദീൻ കൊല്ലം, സൈനുദ്ദീൻ ചേലേരി തുടങ്ങിയവർ ആശംസകൾ നേർന്നു. അഷ്റഫ് സി.വി.യുടെ ഖിറാഅത്തോടെയാണ് പരിപാടി ആരംഭിച്ചത്.

റഹ്ദാദ് മൂഴിക്കര സ്വാഗതവും രഹ്നാസ് യാസീൻ നന്ദിയും പറഞ്ഞു. ദുബായ് കെ.എം.സി.സി.യുടെ ദേശീയദിനാഘോഷ മത്സരങ്ങളിൽ ജേതാക്കളായവർക്ക് ഡോ. ജോർജ് ഓണക്കൂർ സമ്മാനങ്ങൾ നൽകി. ടി.എം.എ. സിദ്ദീഖ്, ഷമീർ വേങ്ങാട്, സിദ്ദീഖ് ചൗക്കി, അസീസ് പന്നിത്തടം, വാഹിദ് പാനൂർ, സിറാജ് കെ.എസ്.എ. തുടങ്ങിയവർ നേതൃത്വം നൽകി.