ദുബായ് : കോവിഡ് വീണ്ടും വ്യാപിച്ച സാഹചര്യത്തിൽ എമിറേറ്റ്‌സ് എയർലൈൻ എയർബസ് എ380-ന്റെ ഓൺബോർഡ് ലോഞ്ചും സാമൂഹികയിടങ്ങളും താത്കാലികമായി അടച്ചു. നവംബർ അവസാനത്തോടെ ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എയർലൈൻ സുരക്ഷാ നടപടികൾ ശക്തമാക്കിയിരുന്നു. കോവിഡിനുശേഷം എയർലൈൻ 90 ശതമാനത്തിലേറെ പ്രവർത്തനം പുനരാരംഭിച്ചശേഷമുള്ള ആദ്യ സുരക്ഷാ നിയന്ത്രണമാണിത്.