ദുബായ് : കോസ്‌മോസ് സ്പോർട്‌സ് അക്കാദമി സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിൽ ഇൻഫെർനോ ക്രിക്കറ്റ് ടീം ജേതാക്കളായി. കരാമയിലുള്ള കോസ്‌മോസിന്റെ ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. തുമ്പെയ് ക്രിക്കറ്റ് ടീം ടൂർണമെന്റിൽ റണ്ണറപ്പായി. ഫൈനൽ മത്സരത്തിൽ 52 റൺസിനാണ് ഇൻഫെർനോ ജേതാക്കളായത്. വിജയികൾക്ക് കോസ്‌മോസ് സ്പോർട്‌സ് അക്കാദമി ചെയർമാൻ എ.കെ. ഫൈസൽ സമ്മാനങ്ങൾ നൽകി. ടൂർണമെന്റിൽ 18 ടീമുകളാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു മത്സരങ്ങൾ.