ശബരിമല : സന്നിധാനത്ത് എല്ലാമാസവും നട തുറക്കുന്ന ദിനങ്ങളുടെ എണ്ണംകൂട്ടാൻ ദേവസ്വം ബോർഡിന് ആലോചന. ഇപ്പോൾ എല്ലാ മലയാളമാസവും അഞ്ചുദിവസമാണ് നട തുറക്കുന്നത്.
എന്നാൽ, ഇക്കാര്യം തന്ത്രിയുമായി ആലോചിച്ചശേഷമേ തീരുമാനിക്കൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു അറിയിച്ചു.