ഷാർജ : പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കുപോകുന്ന ഇൻകാസ് ഷാർജ കണ്ണൂർ പ്രസിഡന്റ് കെ.വി. രവീന്ദ്രന് യാത്രയയപ്പും ഷാർജ ഗിൽ ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസന് അനുമോദനവും സംഘടിപ്പിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഇൻകാസ് ഷാർജ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇൻകാസ് യു.എ.ഇ. ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ഷാജി ജോൺ, അബ്ദുൽ മജീദ്, എസ്. മുഹമ്മദ് ജാബിർ, അഡ്വ. സന്തോഷ് കെ. നായർ, ഹരിലാൽ എന്നിവർ സംസാരിച്ചു. ബിജു എബ്രഹാം സ്വാഗതവും മാത്യുജോൺ നന്ദിയും പറഞ്ഞു.