ദുബായ് : യു.എ.ഇ.യുടെ കിഴക്കൻ തീരത്ത് 1000 കോടി ദിർഹത്തിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾ നിലവിൽ വരുന്നു. 2018-23 പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന് ഊർജ അടിസ്ഥാന വികസന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയി പറഞ്ഞു. ഇതിന്റെ ഭാഗമായി അൽ മസ്രൂയി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു.
ഫുജൈറ പോലീസിന് 9.67 കോടി ദിർഹം ചെലവിൽ ആസ്ഥാനവും ഉയരും. ശൈഖ് ഖലീഫ ഹൈവേ മുതൽ മ്ലീഹ റോഡ് വരെ നവീകരിക്കാനുള്ള പദ്ധതിയുടെ പുരോഗതിയും വാദി അൽ ഗെയിൽ അണക്കെട്ട് പ്രവർത്തനങ്ങളും അൽ മസ്രൂയി പരിശോധിച്ചു. 2020-ൽ അണക്കെട്ടുകളിൽ 40 ദശലക്ഷം ഘനമീറ്റർ മഴവെള്ളം സംഭരിച്ചിരുന്നു.