ദുബായ് : എസ്.എൻ.ഡി.പി. യോഗം (സേവനം) യു.എ.ഇ.യുടെ നേതൃത്വത്തിൽ 11-ാമത് ശിവഗിരി തീർഥാടനം നടന്നു. ദുബായ് കരാമ എസ്.എൻ.ജി. ഹാളിൽ വെർച്വലായാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. സേവനം ചെയർമാൻ എം.കെ. രാജൻ അധ്യക്ഷനായി.
ശിവഗിരി ധർമസംഘം സെക്രട്ടറി സാന്ദ്രാനന്ദസ്വാമികൾ പ്രഭാഷണം നടത്തി. സ്വാമി ശിവ സ്വരൂപാനന്ദ, പ്രീതി നടേശൻ, വിജയാനന്ദൻ, ബിജു പുളിക്കലേടത്ത് തുടങ്ങിയവർ സംസാരിച്ചു. സേവനം യു.എ.ഇ. വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, സെക്രട്ടറി കെ.എസ്. വാചസ്പതി, സാജൻ സത്യ, ഉഷാ ശിവദാസൻ തുടങ്ങിയവർ ആശംസകൾ നേർന്നു.