ദുബായ് : യു.എ.ഇ.യിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയെത്തി. ഈ സീസണിൽ ഇതാദ്യമായാണ് അതിശൈത്യം ഇത്രയും താഴെയെത്തുന്നത്. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക് അൽഐൻ റക്‌നയിൽ മൈനസ് രണ്ട് ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.
ഒരാഴ്ചമുൻപ് ഇവിടെ 1.9 ഡിഗ്രി സെൽഷ്യസായിരുന്നു താഴ്ന്ന താപനില. രാജ്യത്ത് ഇതിനുമുൻപും താപനില പൂജ്യത്തിന് താഴെയെത്തിയിട്ടുണ്ട്. പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.