അബുദാബി: വാഹനത്തിൽനിന്ന് മാലിന്യം പുറത്തെറിഞ്ഞാൽ 1000 ദിർഹം പിഴയും ആറ്് ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. കഴിഞ്ഞവർഷം ഇത്തരത്തിലുള്ള നിയമലംഘനം നടത്തിയ 355 വാഹനയുടമകൾക്കാണ് പിടിവീണത്.

റോഡും നഗരവും വൃത്തിയായി പരിപാലിക്കുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഏതൊരു സാഹചര്യത്തിലായാലും വാഹനത്തിൽനിന്ന് മാലിന്യം പുറത്തേക്കറിയുന്നത് നിയമലംഘനമാണ്. വാഹനത്തിലെ മറ്റ് യാത്രികരെയും ഡ്രൈവർ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും അബുദാബി പോലീസ് ഗതാഗതവകുപ്പ് ഡയറക്ടർ കേണൽ സൈഫ് ഹമദ് അൽ സാബി പറഞ്ഞു.

Content Highlights: 1000 dirham fine imposed if garbage is thrown out of the vehicle