ദുബായ്: യു.എ.ഇ.യിൽ പലയിടത്തും വ്യാഴാഴ്ച മഴ ലഭിച്ചു. ഷാർജയിലെ സുഹൈല, ഹത്ത എന്നിവിടങ്ങളിലാണ് കാര്യമായ മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അജ്മാനിലെ മാസ്‌ഫോട്ട്, കൽബ, അൽ ഹിലു വാദി എന്നിവിടങ്ങളിലും മഴയുണ്ടായി. രാജ്യത്തിന്റെ കിഴക്കൻ മലനിരകൾക്കടുത്തുള്ള പ്രദേശങ്ങളിൽ മഴയോടനുബന്ധിച്ച് നേരത്തേതന്നെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.