ദുബായ്:  ഇറാഖിന് എമിറേറ്റ്‌സ് റെഡ് ക്രെസന്റിന്റെ സഹായം. കുർദിസ്താൻ പ്രവിശ്യയിലെ അഭയാർഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കാണ് ഭക്ഷ്യ വൈദ്യ സഹായം എത്തിച്ചത്. ഈ മാസം ആദ്യമായിരുന്നു കുർദിസ്താനിൽ തീപ്പിടിത്തം ഉണ്ടായത്. ഇതുകൂടാതെ വടക്കൻ ഇറാഖിലെ 10,000 അനാഥർക്ക് നിലവിൽ റെഡ് ക്രെസന്റിന്റെ സഹായം ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല അഭയാർഥി ക്യാമ്പുകളിലേക്കും തുടർച്ചയായി റെഡ് ക്രെസന്റ് സഹായം എത്തിക്കുന്നുണ്ട്.