ദുബായ്: ഗൾഫിലെ ആദ്യകാല മലയാളി മാധ്യമപ്രവർത്തകനും യു.എ.ഇ.യിലെ ഇന്ത്യൻ മീഡിയാ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റുമായ അന്തരിച്ച പി.വി. വിവേകാനന്ദിനെക്കുറിച്ചുള്ള പുസ്തകം ‘വിവേകാനന്ദം, ഒരു പ്രവാസി മാധ്യമപ്രവർത്തകന്റെ അകംപൊരുൾ’ ജൂലായ് 16 വെള്ളിയാഴ്ച പ്രകാശനംചെയ്യും. വൈകീട്ട് ഏഴ് മണിക്ക് ദുബായ് ഗർഹൂദ് റോഡിലെ ഫ്ളോറ ഇൻ ഹോട്ടലിലാണ് പരിപാടി. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാജഹാൻ മാടമ്പാട്ട് പ്രകാശനം നിർവഹിക്കും. ചിരന്തന സാംസ്കാരിക വേദിയും ദുബായിലെ ഇന്ത്യൻ മാധ്യമക്കൂട്ടായ്‌മയും ഇ.സി.എച്ചും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.