ദുബായ്: ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള വിമാനവിലക്ക് ഈ മാസം അവസാനത്തോടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി പറഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച യു.എ.ഇ. താമസവിസ ഉള്ളവർക്കാകും വരാനാവുക. അതിനുശേഷം ഘട്ടംഘട്ടമായി മറ്റുള്ളവർക്കും വരാം.

എക്സ്പോ 2020 തുടങ്ങുന്നതിന് മുന്നോടിയായി ഇന്ത്യയിൽനിന്ന് ആർക്കും യു.എ.ഇ.യിലേക്ക് വരാനാവുന്ന സ്ഥിതി ഉണ്ടാകും. വിമാനവിലക്ക് നീക്കുന്നത് സംബന്ധിച്ച് യു.എ.ഇ.- ഇന്ത്യ സർക്കാരുകൾ നടത്തുന്ന ചർച്ചകൾ മികച്ചരീതിയിൽ പുരോഗമിക്കുകയാണ് -അദ്ദേഹം വ്യക്തമാക്കി.