ദുബായ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ, ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക് എന്നിവർക്ക് യു.എ.ഇ. ഗോൾഡൻവിസ നൽകി. 10 വർഷത്തേക്കാണ് ഗോൾഡൻവിസ കാലാവധി.

2019-ലാണ് യു.എ.ഇ. ദീർഘകാലവിസ നൽകിത്തുടങ്ങിയത്. ഇതിനകം ഒട്ടേറെയാളുകൾ ഗോൾഡൻവിസ സ്വന്തമാക്കി. അഞ്ച്, പത്ത് വർഷ കാലാവധിയിലാണ് വിസ നൽകുന്നത്.