അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് അബുദാബിയിൽ പാർക്കിങ് നിരക്കും ടോളും ഒഴിവാക്കി. ജൂലായ് 19 തിങ്കളാഴ്ചമുതൽ ജൂലായ് 22 വ്യാഴാഴ്ചവരെ ടോൾ ഉണ്ടായിരിക്കില്ലെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ അറിയിച്ചു. ജൂലായ് 24 ശനിയാഴ്ചമുതൽ ചാർജ് ഈടാക്കിത്തുടങ്ങും. അവധിയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 100 അഡീഷണൽ ട്രിപ്പുകൾ ഉണ്ടായിരിക്കും. യാത്രാസമയം ഡാർബി ആപ്പിൽനിന്ന് ലഭ്യമാണ്. ദുബായിലും ഷാർജയിലും അവധിദിനങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കും.