ദുബായ് : വേൾഡ് മലയാളി കൗൺസിലിന്റെ 24 മണിക്കൂർ നീണ്ടുനിന്ന ഓണാഘോഷ പരിപാടികൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. സിഡ്‌നിയിലെ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച ഓൺലൈൻ ‘ഗ്ലോബൽ ഓണാഘോഷം 2021’-ൽ വിവിധ പ്രോവിൻസുകളെ പ്രതിനിധീകരിച്ച് നുറുകണക്കിനുപേർ പങ്കെടുത്തു.

ഭാരവാഹികളായ ഇർഫാൻ മാലിക്, ദിനേഷ് നായർ, ബേബി മാത്യു സോമതീരം എന്നിവർ ഏകോപനം നടത്തി. ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി.പി.വിജയൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അഡ്മിൻ സി.യു. മത്തായി, സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മിഡിൽഇൗസ്റ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, ചെയർമാൻ ടി.കെ. വിജയൻ, വി.പി. വിനേഷ് മോഹൻ, ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത് തുടങ്ങിയവർ നേതൃത്വം നൽകിയതായി വി.എസ്. ബിജുകുമാർ അറിയിച്ചു.