ദുബായ് : അന്താരാഷ്ട്ര സാക്ഷരതാദിനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോകമെമ്പാടും സാക്ഷരതയെ പിന്തുണയ്ക്കാനുള്ള പദ്ധതികളിൽ പങ്കാളികളായി എമിറേറ്റ്‌സ് എയർലൈൻ. മാനുഷിക ജീവകാരുണ്യ സഹായം ആവശ്യമുള്ള കുട്ടികൾക്ക് സേവനം നൽകുന്ന ചാരിറ്റി സംഘടന എമിറേറ്റ്‌സ് എയർലൈൻ ഫൗണ്ടേഷൻ വഴിയാണ് പിന്തുണയേകുന്നത്.

ലോകമെമ്പാടുമുള്ള പാവപ്പെട്ട യുവാക്കൾക്കും കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ശ്രമം. 2013-ൽ സ്ഥാപിതമായതുമുതൽ ഫൗണ്ടേഷൻ 50 ലേറെ പദ്ധതികളെയും സന്നദ്ധസംഘടനകളെയും പിന്തുണച്ചിട്ടുണ്ട്. ഇതിൽ 11 സംഘടനകൾ സാക്ഷരതാപരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.