മസ്കറ്റ് : ഒമാനിലേക്ക് ലഹരിമരുന്ന് കടത്തിയ സംഘത്തെ റോയൽ ഒമാൻ പോലീസ് അറസ്റ്റുചെയ്തു. അഞ്ചു പ്രവാസികളാണ് 122 കിലോ ലഹരിമരുന്നും 2,400 ലഹരിഗുളികകളുമായി പിടിയിലായത്. ഒരു ബീച്ച് പ്രദേശത്ത് ഒളിപ്പിച്ച ലഹരിമരുന്ന് ഇവിടെനിന്ന് പുറത്തെടുക്കുന്നതിനിടെയാണ് രണ്ട് പ്രവാസികളെ പിടികൂടിയത്.