ദുബായ് : യു.എ.ഇ.യിൽ 833 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,127 പേർ സുഖംപ്രാപിച്ചു. രാജ്യത്ത് മൂന്നുപേർകൂടി മരിച്ചു. പുതിയതായി നടത്തിയ 2,82,015 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,26,025 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,16,231 പേർ രോഗമുക്തരാവുകയും 2,053 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 7,741 രോഗികളാണ് രാജ്യത്തുള്ളത്.

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.