അബുദാബി : അൽ ഐൻ- കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ പുസ്തകമേളയോടനുബന്ധിച്ച് വെള്ളിയാഴ്ച സാഹിത്യസംവാദം നടക്കും. വൈകീട്ട് ഏഴുമണിമുതലാണ് പരിപാടി. കവിയും അധ്യാപകനുമായ മുരളി മംഗലത്ത്, മാധ്യമപ്രവർത്തകൻ സാദിഖ് കാവിൽ എന്നിവർ ‘കോവിഡ് കാലത്തെ വായനയും എഴുത്തും’ എന്ന വിഷയത്തിൽ വായനക്കാരുമായി സംവദിക്കും.

ഒക്ടോബർ ഒന്നുവരെ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന പുസ്തകമേളയിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ നോവൽ, കഥ, കവിത, ലേഖനം, ചരിത്രം, ഓർക്കുറിപ്പുകൾ, അനുഭവം തുടങ്ങിയ ഏറ്റവുംപുതിയവ അടക്കമുള്ള പുസ്തകങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാണ്.