ദുബായ് : കോവിഡ് സാഹചര്യങ്ങളെത്തുടർന്ന് ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് മാറ്റിയ ഐ.പി.എൽ. ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങൾ 19 മുതൽ നടക്കും. പുനഃക്രമീകരിച്ച ഐ.പി.എൽ. ടൂർണമെന്റ് 19 മുതൽ ഒക്ടോബർ 15 വരെ അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലായാണ് നടക്കുക. ആകെ 31 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ദുബായിൽ ചെന്നൈ സൂപ്പർ കിങ്സ് - മുംബൈ ഇന്ത്യൻസ് മത്സരത്തോടെയാണ് ഐ.പി.എൽ. പുനരാരംഭിക്കുക.