ദുബായ് : ബിസിനസ് രംഗത്തെയും ജീവകാരുണ്യ മേഖലകളിലെയും മികവ് പരിഗണിച്ച് കോഴിക്കോട് സ്വദേശി അബ്ദുൽ അസീസ് ചോവഞ്ചേരിക്ക് യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ചു. ആസ്കോ ഗ്രൂപ്പ് ചെയർമാനാണ് അബ്ദുൽ അസീസ് ചോവഞ്ചേരി. ദുബായ് അൽ ജാഫിലിയയിലെ ജി.ഡി.ആർ.എഫ്.എ. ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരിൽനിന്ന് പത്ത് വർഷത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

ഒട്ടേറെയാളുകൾക്ക് തൊഴിൽനൽകുന്നതിന് പുറമേ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്തു നടത്തുന്നുണ്ട് അബ്ദുൽ അസീസ്. യു.എ.ഇ. എന്ന മഹത്തായ രാജ്യത്തുനിന്ന് ഇത്തരമൊരു ആദരവ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുൽ അസീസ് പറഞ്ഞു. ഗൾഫിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ആസ്‌കോ ഗ്ലോബലിന് വിപുലമായ റീട്ടെയിൽ, വ്യാപാര-വിതരണ ശൃംഖലയുണ്ട്