ഷാർജ : യു.എ.ഇ.യിലെ പയ്യന്നൂർ നിവാസികളുടെ കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദവേദി നൽകുന്ന പുരസ്കാരത്തിനുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. സംഘടനയുടെ ഭാരവാഹിയായിരുന്ന ടി.ഇ. സുധാകരന്റെ പേരിലാണ് പുരസ്കാരം നൽകുക.

പയ്യന്നൂരിലും സമീപ പഞ്ചായത്തുകളിൽനിന്നുമായി ആരോഗ്യം, കാർഷികം, സാമൂഹികം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കോ സംഘടനയ്ക്കോ ആയിരിക്കും പുരസ്കാരം സമ്മാനിക്കുക. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

നാമനിർദേശങ്ങൾ psvdubaichapter@gmail.com എന്ന ഇ-മെയിലിൽ ഈമാസം 30-നുള്ളിൽ ലഭിച്ചിരിക്കണം.