ദുബായ് : യു.എ.ഇ.യിലെ പള്ളികളിൽ കൂടുതൽ പേർക്ക് പ്രവേശനാനുമതി നൽകി. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിശ്വാസികൾക്ക് പ്രവേശനത്തിന് അനുമതി നൽകിയത്.

നമസ്കാരങ്ങളിൽ വിശ്വാസികൾ തമ്മിൽ രണ്ടുമീറ്റർ അകലം പാലിക്കണമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന നിർദേശം. ഇത് ഒന്നരമീറ്ററായി കുറച്ചു.

അതേസമയം പള്ളികളിലെ അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മരണാനന്തര പ്രാർഥനകളിൽ ഇനിമുതൽ 50 പേർക്ക് പങ്കെടുക്കാം.