ദുബായ് : കേരള പ്രവാസി അസോസിയേഷൻ ദുബായ് ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചുനടത്തുന്ന രണ്ടാമത് രക്തദാനക്യാമ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്ന് മണിവരെ ദുബായ് ലത്തീഫാ ഹോസ്പിറ്റലിലാണ് ക്യാമ്പ്. രക്തം, പ്ലേറ്റ്‌ലെറ്റ് എന്നിവ നൽകാൻ തയ്യാറുള്ളവർ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർചെയ്യുന്നവർക്ക് സൗജന്യവാഹനവും ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ നാഷണൽ കൗൺസിൽ അംഗവും പ്രോഗ്രാം കൺവീനറുമായ ബിനിൽ സ്കറിയ പറഞ്ഞു. ഫോൺ-0555974656