ദുബായ് : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഒളിമ്പിക്സ്- പാരാലിമ്പിക്സ് മെഡൽ ജേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് യു.എ.ഇ.യിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് നടത്തുന്നു. വൈകീട്ട് 3.30 മുതൽ ദുബായ് അൽ നഹ്ദ ഡി 2 സ്പോർട്‌സ് അക്കാദമിയിലാണ് മത്സരം. ഡി 2 സ്പോർട്‌സ് മാനേജിങ് പാർട്ണർ അബ്ദുൾ റസാഖ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.

ഡബിൾസ്, സിംഗിൾസ് വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. കേരള രഞ്ജി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ, കൊബാൾട്ട് ഇക്കോടെക് എൻജിനിയേഴ്‌സ് മാനേജിങ് ഡയറക്ടർ എം.പി. വിനോദ്, എൻജിനിയറിങ് ഡയറക്ടർ കൃഷ്ണകുമാർ എന്നിവർ സമ്മാനദാനം നിർവഹിക്കും.