ദുബായ് : കെ.എം.സി.സി. തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമലാസുരയ്യ അനുസ്മരണവും സാഹിത്യ അവാർഡ് സമർപ്പണവും നടന്നു. നീർമാതളത്തോപ്പ് എന്ന പേരിൽ നടന്ന പരിപാടി യു.എ.ഇ. കെ.എം.സി.സി. ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി. സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത് ആമുഖ പ്രഭാഷണം നടത്തി. കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ മുഖ്യാതിഥിയായി. പി.എ. അബ്ദുൾജബ്ബാറിൽനിന്ന് അബുദാബി മോഡൽ സ്കൂൾ പ്രധാനാധ്യാപിക ഡോ. ഹസീന ബീഗം അവാർഡ് ഏറ്റുവാങ്ങി. നെബു ഹംസ പൊന്നാട ചാർത്തി. മുഹമ്മദ് അക്ബർ ചാവക്കാട് പ്രശസ്തിപത്രം സമ്മാനിച്ചു. ജെഫു ജൈലാഫ് കമല സുരയ്യ അനുസ്മരണം നടത്തി.

മാധ്യമപ്രവർത്തകൻ ജലീൽ പട്ടാമ്പി, ഫാറൂഖ് പി.എ, ഷാനുബ, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, മുഹമ്മദ് ഗസ്നി, കബീർ ഒരുമനയൂർ, ആർ.വി.എം. മുസ്തഫ തുടങ്ങിയവർ ആശംസകൾ നേർന്നു.

ബഷീർ സൈദു സ്വാഗതവും അഷ്റഫ് കിള്ളിമംഗലം നന്ദിയും പറഞ്ഞു.