ഷാർജ : സെയ്ന്റ് മേരീസ് യാക്കോബായ സൂനൊറോ പാട്രിയർക്കൽ കത്തീഡ്രലിൽ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും എട്ടു നോമ്പാചരണവും സമാപിച്ചു. എട്ടുദിവസം നീണ്ടുനിന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് പാത്രിയർക്കൽ വികാരി ഐസക് മോർ ഒസ്താത്തിയോസ് മെത്രാപൊലീത്ത നേതൃത്വം നൽകി. യു.എ.ഇ. യിലെ വിവിധ ഇടവകയിൽ നിന്നുള്ള വൈദികർ സഹകാർമികരായി.

പ്രധാന പെരുന്നാൾ ദിനമായ ബുധനാഴ്ച വൈകീട്ട് വിശുദ്ധ മൂന്നിന്മേൽ കുർബാനയും മധ്യസ്ഥ പ്രാർഥനയും പെരുന്നാൾ സന്ദേശവും നേർച്ചയും ഉണ്ടായിരുന്നു. കുർബാനയ്ക്കിടയിൽ ദൈവമാതാവിന്റെ സൂനോറോയെ വിശ്വാസികൾക്ക് വണങ്ങാനും അവസരമുണ്ടായി. ഒട്ടേറെ വിശ്വാസികൾ ഈ ദിവസങ്ങളിൽ ആരാധനകളിൽ നേരിട്ടും ഓൺലൈനായും പങ്കെടുത്തു.

10,12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ ഇടവകയിലെ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.