ദുബായ് : പോലീസ് അടിയന്തര ഹോട്ട്‌ലൈനിൽ 2021 ആദ്യപകുതിയിൽ ലഭിച്ചത് 24,02,173 ഫോൺ കോളുകൾ.

ജനങ്ങൾക്ക് കുറ്റമറ്റ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 24 മണിക്കൂറും സേവനകേന്ദ്രം പ്രവർത്തനസജ്ജമാണെന്ന് ദുബായ് പോലീസ് കമാൻഡ് കൺട്രോൾ സെന്റർ ഡയറക്ടർ കേണൽ തുർക്കി അബ്ദെൽ റഹ്മാൻ ബിൻ ഫാരിസ് പറഞ്ഞു.

ഔദ്യോഗിക അവധിദിനങ്ങളിലും സേവനം ലഭ്യമാക്കാൻ പോലീസ് മുൻനിരയിലുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് പോലീസ് കോൾസെന്ററിൽ 999 എന്ന നമ്പറിലോ, ആപ്പ് വഴിയോ ബന്ധപ്പെടണം. സാധാരണ വിവരങ്ങൾ ആരായുന്നതിന് 901 എന്ന നമ്പരിലേക്കും വിളിക്കണമെന്ന് പോലീസ് മേധാവി അറിയിച്ചു.