ദുബായ് : കെ.എം.സി.സി. ദുബായ് നടത്തിയ അധ്യാപക ദിനാഘോഷം കവിയും അധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാകൈ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. നാലുപതിറ്റാണ്ടായി യു.എ.ഇ.യിൽ അധ്യാപകനായി കഴിയുന്ന മുരളി മംഗലത്തിനെ ചടങ്ങിൽ ഹുസൈനാർ ഹാജി പൊന്നാട ചാർത്തി ആദരിച്ചു.

അധ്യാപകരായ യാക്കൂബ് ഹുദവി, ഹൈദർ ഹുദവി, സലീം മാസ്റ്റർ എന്നിവരെയും എസ്.എസ്.എൽ.സി. തുല്യതാ കോഴ്‌സ് കോ-ഓർഡിനേറ്റർ ശഹീർ കൊല്ലത്തെയും ആദരിച്ചു. റയീസ് തലശ്ശേരി, അഷ്റഫ് കൊടുങ്ങല്ലൂർ, ഒ. മൊയ്ദു, നിസാമുദീൻ കൊല്ലം എന്നിവർ സംസാരിച്ചു. ഇസ്മായിൽ അരൂക്കുറ്റി സ്വാഗതവും അഡ്വ. ഇബ്രാഹിം ഖലീൽ നന്ദിയും പറഞ്ഞു.