ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ ദുബായ് എക്സ്‌പോ സെന്റർ സന്ദർശിച്ചു. വിവിധ രാജ്യങ്ങ ളുടെ പവിലിയൻ സന്ദർശിച്ച കാന്തപുരത്തെ എക്സ്‌പോ പ്രതിനിധികൾ സ്വീകരിച്ചു. ദുബായ് സർക്കാർ ഒരുക്കിയ എക്സ്‌പോ പ്രദർശനം വിവിധ രാജ്യങ്ങളെ സൗഹൃദത്തിലാക്കാനും പരസ്പരം അകന്ന് നിൽക്കുന്ന രാജ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കാനും സാധിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ലെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു.