ദുബായ് : അമ്പതാണ്ടിന്റെ ഗൾഫ് പ്രവാസത്തിന്റെ കഥ പറയുന്ന പത്തേമാരി സിനിമയുടെ കഥാകാരൻ സലിം അഹമ്മദിന് യു.എ.ഇ.യുടെ ഗോൾഡൻ വിസ ആദരം.

നാലോളം ദേശീയ അവാർഡുകളുടെ ജേതാവും സംവിധായകനുമായ സലിം അഹമ്മദ് ദുബായ് എയർപോർട്ട് ഇമിഗ്രേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽവെച്ച് ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇ.സി.എച്ച്. സി.ഇ.. ഇഖ്ബാൽ മാർക്കോണി, ഫാരിസ് ഫൈസൽ, ആദിൽ കണ്ണൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.