അബുദാബി : ക്വാറന്റീൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റ് അബുദാബി പുറത്തുവിട്ടു. പട്ടികയിൽ ഇത്തവണയും ഇന്ത്യയില്ല. അതേസമയം എല്ലാ ഗൾഫ് രാജ്യങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 82 രാജ്യങ്ങളുള്ള പുതുക്കിയ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുവരുന്നവർക്ക് അബുദാബിയിൽ നിർബന്ധിത ക്വാറന്റീൻ ഉണ്ടായിരിക്കില്ല. വെള്ളിയാഴ്ച മുതൽ പുതിയപട്ടിക പ്രാബല്യത്തിലാവുകയും ചെയ്തു.

ബ്രസീൽ, ബ്രൂണെ, ബഹ്‌റൈൻ, ബെലാറുസ്, ബെൽജിയം, കാനഡ, കൊമോറോസ്, ചൈന, അൽബേനിയ, ഓസ്ട്രിയ, അസർബൈജാൻ, ഭൂട്ടാൻ, ബെലീസ്, ബോസ്‌നിയ, ഓസ്‌ട്രേലിയ, അർമേനിയ, ബുറുണ്ടി, കൊളംബിയ, ചിലി, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജപ്പാൻ, ജോർദാൻ, ബൊളീവിയ, ഫിൻലാന്റ്, ഫ്രാൻസ്, ഈസ്റ്റോണിയ, ജോർജിയ, ഇക്വഡോർ, ജർമനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ബൾഗേറിയ, ബർമ, ഇന്തൊനീഷ്യ, ഇസ്രയേൽ,ഐസ്‌ലന്റ്, ഇറ്റലി, കുവൈത്ത്‌, കിർഗിസ്താൻ, ലിക്റ്റൻസ്‌റ്റൈൻ, ലക്‌സംബർഗ്, കസാഖിസ്താൻ, മാൾട്ട, മൗറീഷ്യസ്, മെണ്ടിനെഗ്രോ, മൽഡോവ, മൊണാക്കോ, മാൽദീവ്‌സ്, മൊറോക്കോ, നെതർലൻഡ്സ്, നോർവെ, ഒമാൻ, പോളണ്ട്, ന്യൂസീലൻഡ്, പോർച്ചുഗൽ, ഖത്തർ, അയർലൻഡ്, റഷ്യ, സാൻ മറിനോ, താജികിസ്താൻ, ടുണീഷ്യ, സ്വീഡൻ, സ്പെയിൻ, സ്ലൊവീനിയ, സൗദി അറേബ്യ, സിംഗപ്പൂർ, സെർബിയ, സെയ്ഷെൽസ്, സ്വിറ്റ്‌സർലൻഡ്, തുർക്‌മെനിസ്താൻ, സൗത്ത് കൊറിയ, യുക്രൈൻ, തയ് വാൻ, തായ് ലാൻഡ്, യു.കെ. ഉസ്‌ബെകിസ്താൻ, സ്ലൊവാക്യ എന്നീ രാജ്യങ്ങളാണ് ഇപ്പോൾ ഗ്രീൻ ലിസ്റ്റിലുള്ളത്.

ഈ രാജ്യങ്ങളിൽനിന്ന്‌ വരുന്നവർ അബുദാബിയിൽ എത്തിയ ശേഷം വിമാനത്താവളത്തിലെ കോവിഡ് പരിശോധന മാത്രം മതിയാകും.

രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് 28 ദിവസം പൂർത്തിയായവർ ആണെങ്കിൽ അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ല.