ഷാർജ : പരിശുദ്ധ സ്വർണത്തിന്റെ കളക്‌ഷനുകൾ ഉൾക്കൊള്ളുന്ന ഭീമ ജൂവലേഴ്‌സിന്റെ ഷാർജ മുവൈലയിലെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ കൂടുതൽ വിശാലമായ രീതിയിലാണ് നെസ്റ്റോ ഗ്രൗണ്ട് ഫ്ളോറിലേക്ക് ഷോറൂം മാറ്റിയത്. ഡാന്യൂബ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ റിസ്‌വാൻ സാജൻ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു. ഭീമ ചെയർമാൻ ബി. ഗോവിന്ദൻ, മാനേജിങ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവ്, ബി. ഗിരിരാജൻ, ബി. ബാലകൃഷ്ണൻ അടക്കമുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

കേരളം, കർണാടകം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള പരമ്പരാഗത ഡിസൈനുകളിൽ വ്യത്യസ്തമായ ആഭരണങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ഷോറൂമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാരുടെയും അഭിരുചികൾക്കനുസരിച്ചുള്ള ആഭരണങ്ങളുടെ വലിയ ശേഖരം തന്നെയാണ് ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത്. യു.എ.ഇ. സർക്കാർ നിർദേശിച്ചിരിക്കുന്ന എല്ലാ കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കുമനുസരിച്ചാണ് ഷോറൂമിന്റെ പ്രവർത്തനം. സ്വർണാഭരണങ്ങൾക്ക് പുറമേ വ്യത്യസ്തമായ വജ്രാഭരണങ്ങളും ഇവിടെയുണ്ട്.

സ്വർണനിക്ഷേപത്തിനുള്ള ഉപഭോക്താക്കളുടെ ഉറച്ച വിശ്വാസമാർജിച്ചതാണ് 96 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഭീമ ജൂവലേഴ്‌സ്. കോവിഡ് സുരക്ഷാനടപടികൾ പാലിച്ച് സൗകര്യപ്രദമായ രീതിയിൽ ഇവിടെ ഷോപ്പിങ് നടത്താനാവുമെന്ന് ചെയർമാൻ ബി. ഗോവിന്ദൻ പറഞ്ഞു. എല്ലാ നല്ല മുഹൂർത്തങ്ങളിലും സ്വർണം വാങ്ങുകയും സമ്മാനം നൽകുകയും ചെയ്യുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് മാനേജിങ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവ് വ്യക്തമാക്കി.