ദുബായ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 17 പേർകൂടി മരിച്ചു. പുതുതായി 1261 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 922 പേർ രോഗമുക്തി നേടി. ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ രോഗികളുടെ എണ്ണം 4,59,968 ആണ്. ഇവരിൽ 4,42,782 പേർ രോഗമുക്തി നേടി. ആകെ മരണം 7488 ആണ്.

യു.എ.ഇ.യിൽ 2205 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ മരിക്കുകയും ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2168 പേർ സുഖംപ്രാപിച്ചു.

പുതുതായി നടത്തിയ 2,09,026 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ രോഗികൾ 5,87,244 ആണ്.

ഒമാനിൽ പുതുതായി 1000-ത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു. 10 പേർ മരിച്ചു. ആകെ മരണം ഇതോടെ 2434 ആയി. 1553 പേരിൽ രോഗം സ്ഥിരീകരിച്ചു. ആകെ കേസുകൾ ഇതോടെ 2,26,648 ആയി.