ദുബായ് : സൗദി രാജകുമാരനും ഇന്റർനാഷണൽ ക്യാമൽ ഓർഗനൈസേഷൻ സൗദി പ്രതിനിധിയുമായ അബ്ദുൽ റഹ്‌മാൻ ബിൻ ഖാലിദ് ബിൻ മൊസൈദ് എക്സ്പോയിലെ ദുബായ് സ്മാർട്ട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഏഴു ഭാഷകളിൽ പോലീസ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന നൂതന സംവിധാനമാണിത്.

കാത്തിരിപ്പുസമയം ഒഴിവാക്കിക്കൊണ്ട് എളുപ്പത്തിൽ സേവനം ലഭ്യമാകുന്ന സ്റ്റേഷന്റെ പ്രവർത്തനരീതികൾ അദ്ദേഹത്തിന് പോലീസ് പ്രതിനിധികൾ വിശദീകരിച്ചു. 27 സ്മാർട്ട് സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്.