അബുദാബി : യു.എ.ഇ. യിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മൂന്നുപേർ മരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. ആകെ മരണം 2173 ആയി.

പുതുതായി 2,655 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,034 പേർ സുഖം പ്രാപിച്ചു. ഇതുവരെ കോവിഡ് ബാധിച്ച 7,82,866 പേരിൽ 7,52,120 പേർ സുഖം പ്രാപിച്ചു.

3,88,572 അധിക പി.സി.ആർ. പരിശോധനകളും നടന്നു. 36,055 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതുവരെ 22,858,180 വാക്സിൻ ഡോസുകൾ യു.എ.ഇ.യിൽ വിതരണം ചെയ്തു.

ജനങ്ങൾ എത്രയും വേഗം ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.