ദുബായ് : യു.എ.ഇയിലെ അവധി പുനക്രമീകരണത്തിന്റെ ഭാഗമായുള്ള ആദ്യ വെള്ളിയാഴ്ച പ്രവൃത്തിദിനത്തിൽ ദുബായിൽ നടന്നത് 2.53 ബില്യൺ ദിർഹത്തിന്റെ ഇടപാടുകൾ.

റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്ന 227 ഇടപാടുകളിലൂടെയാണ് ഈ നേട്ടം. പുതുവർഷത്തിലെ ആദ്യവാരം 1766 ഇടപാടുകളിലൂടെ 7.24 ബില്യൺ ദിർഹത്തിന്റെ കച്ചവടമാണ് ദുബായിൽ നടന്നത്. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (ഡി.എൽ.ഡി.) പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരമാണിത്. 451.16 ദശലക്ഷം ദിർഹത്തിന്റെ ഭൂമി കച്ചവടവും 1.93 ദിർഹത്തിന്റെ വില്ല, അപ്പാർട്ട്മെന്റ് കച്ചവടവും നടന്നു.

മർസ ദുബായ്, അൽ തനിയ ഫിഫ്ത്, പാം ജുമൈറ, ജെബൽ അലി തുടങ്ങിയ ഭാഗങ്ങളാണ് കൂടുതൽ ഇടപാടുകളും നടന്നത്. പാം ജുമൈറയിൽ 50 കോടിയുടെയും മർസ ദുബായിൽ 49.5 കോടിയുടെയും 40.2 കോടിയുടെയും ഒറ്റ ഇടപാടുകളും നടന്നു. മറ്റ് വാണിജ്യ വ്യവസായരംഗങ്ങളിലും കാര്യമായ ചലനങ്ങളായിരുന്നു വെള്ളിയാഴ്ച.