ഷാർജ : കെ-റെയിൽ ഉയർത്തുന്ന വെല്ലുവിളികൾ എന്നവിഷയത്തിൽ യു.എ.ഇ. ജനതാ കൾച്ചറൽ സെൻറർ സംഘടിപ്പിക്കുന്ന വെബിനാർ ഞായറാഴ്ച നടക്കും. വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന പരിപാടിയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് വൈ.എ. റഹീം, ബിജു സോമൻ, പി.കെ. അൻവർ നഹ, എൽവീസ് ചുമ്മാർ, പുഷ്പരാജൻ, ടെന്നിസൻ ചേന്നപ്പിള്ളി, ബാബു, പ്രശാന്ത് ആലപ്പുഴ, ലൈഫസ്, സുനിൽ പാറമേൽ എന്നിവർ സംബന്ധിക്കും. പി.ജി. രാജേന്ദ്രൻ മോഡറേറ്ററായ പരിപാടിയിൽ ഇ.കെ. ദിനേശൻ വിഷയമവതരിപ്പിക്കും.