ദുബായ് : കോവിഡ് വ്യാപനത്തെത്തുടർന്ന് സ്കൂളുകളിൽ ഒരാഴ്ചത്തേക്ക് ഏർപ്പെടുത്തിയ ഓൺലൈൻ പഠനരീതി ഒരാഴ്ചകൂടി നീട്ടാനൊരുങ്ങി കൂടുതൽ സ്കൂളുകൾ. സ്കൂളുകളിൽ ഒരാഴ്ചകൂടി ഓൺലൈൻരീതി നടപ്പാക്കിയശേഷം ജനുവരി 17-ന് പി.സി.ആർ. നെഗറ്റീവ് ഫലവുമായി എത്താനാണ് അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകിയിട്ടുള്ള നിർദേശം. സുരക്ഷയുറപ്പാക്കുന്നതിന്റെഭാഗമായി സേഹ കേന്ദ്രങ്ങൾ വിദ്യാർഥികൾക്ക് സൗജന്യ പി.സി.ആർ. പരിശോധന ലഭ്യമാക്കുന്നുണ്ട്. ഓൺലൈൻപഠനരീതിയേക്കാൾ വിദ്യാർഥികളും രക്ഷിതാക്കളും ഇഷ്ടപ്പെടുന്നത് ക്ലാസുകളിൽ നേരിട്ടെത്തിയുള്ള പഠനമാണെങ്കിലും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഓൺലൈൻ പിന്തുടരുകയാണ് കൂടുതൽപ്പേരും.