ദുബായ് : യു.എ.ഇ. അവധിമാറ്റങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ടുവന്ന ആദ്യ വാരാന്ത്യം ആഘോഷമാക്കി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ. തത്സമയ നൃത്ത സംഗീത പരിപാടികളാണ് നഗരത്തിലെ വിവിധ വേദികളിൽ ട്യൂൺസ് ഡി.എക്സ്.ബി.യുടെ ഭാഗമായി അരങ്ങേറിയത്.

നഗരത്തിലെ 11 കേന്ദ്രങ്ങളിൽ കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ആഘോഷങ്ങൾ നടന്നു. ലാമെറിൽ പാശ്ചാത്യസംഗീതവും ഫിലിപ്പീനോസംഗീതവും സന്ദർശകർക്ക് വേറിട്ട അനുഭവം പകർന്നു.

ട്യൂൺസ് ഡി.എക്സ്.ബി.യുടെ ഭാഗമായി ലാമെർ, നഖീൽ മാൾ, അൽ ഖവാനീജ് വാക്ക്, ഡി.ഐ.എഫ്.സി., ദ പോയന്റ്, ദേര സിറ്റി സെന്റർ, ജെ.ബി.ആർ. ബീച്ച്, സിറ്റി വാക്ക്, മിർദിഫ് സിറ്റി സെന്റർ, ബ്ലൂ വാട്ടേഴ്സ് എന്നിവിടങ്ങളിലാണ് ആഘോഷങ്ങൾ നടന്നത്.

വൈകീട്ട് നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി 11 വരെ നീണ്ടു.